ന്യൂഡല്‍ഹി: അന്തരിച്ച സംയുക സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന് റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്.
ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവിയും ഭാര്യയും 11 സൈനികരും തമിഴ്നാട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
തന്റെ പിതാവും ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്ന് വിജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിച്ച ശേഷവും രാജ്യത്തിന് വേണ്ടി സേവിക്കാന്‍ ബിപിന്‍ റാവത്തിന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് വിജയ് റാവത്തിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു.