2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനി വിവരങ്ങള്‍ സുരക്ഷിതമാണ്; ആധാറിലെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

ഇനി വിവരങ്ങള്‍ സുരക്ഷിതമാണ്; ആധാറിലെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

പല ഔദ്യാഗിക ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി നല്‍കുന്നത് ആധാര്‍ കാര്‍ഡാണ്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കേസുകളിലും തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്തത് ആധാര്‍ ഡാറ്റകളാണ്. അതുകൊണ്ട് തന്നെ ആധാര്‍ കാര്‍ഡില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമാക്കി വയ്‌ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാനാവും. ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ വിവരങ്ങളിലേക്കു പ്രവേശം ലഭിക്കില്ല. ഉപയോക്താക്കള്‍ക്കു വീട്ടിലിരുന്നു തന്നെ ആധാര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൈ ആധാറില്‍ ക്ലിക്ക് ചെയ്യുക.
  • ആധാര്‍ സേവനങ്ങള്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Secure your Biomterics’ ക്ലിക്ക് ചെയ്യുക.
  • ‘Lock/Unlock Biomterics’ ല്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പറും ക്യാപ്ച വെരിഫിക്കേഷന്‍ കോഡും നല്‍കുക.
  • നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കി ലോഗിന്‍ ചെയ്യുക.
  • ‘Lock/Unlock Biomterics’ ക്ലിക്ക് ചെയ്ത് ‘confirm’ ക്ലിക്ക് ചെയ്യുക

ഇതോടെ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ആകും. ലോക്ക് ചെയ്ത വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യാതെ പിന്നീട് ഉപയോഗിക്കാനാവില്ല. വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വീണ്ടും പിന്തുടരുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.