ബെംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തു. ബെംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. കേസില്‍ രണ്ടാമതും വിളിച്ചുവരുത്തി ചോദ്യംചെയ്താണ് അറസ്റ്റ് ചെയ്തത്.
രാവിലെ 11 മണിയോടെയാണ് ബിനീഷ് ബെംഗളൂരുവിലെ ഇ.ഡി സോണല്‍ ഓഫിസില്‍ എത്തിയത്. ഒക്ടോബര്‍ ആറിനായിരുന്നു കേസില്‍ ബിനീഷിനെ ആദ്യമായി ചോദ്യംചെയ്തത്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യംചെയ്തത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് അടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴിനല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ ഈമാസം ആദ്യമാണ് ഇ.ഡി വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍.
വിവിധ ആളുകളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബിനീഷിന്റെ പങ്കെത്ര എന്ന വിവരങ്ങളും ഇഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയിയുടെ വിശദീകരണം.
അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യംചെയ്തത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് അടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴിനല്‍കിയിരുന്നു.
Comments are closed for this post.