ബംഗളൂരു: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കി.അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. നവംബര്‍ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.
അനിക്കുട്ടന്‍ ബിനീഷിന്റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇ.ഡി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈന്‍ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല.
നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ.
Comments are closed for this post.