ന്യൂഡല്‍ഹി: ഇലക്ട്രിക് ഓട്ടോയിൽ ഡ്രൈവർ ആയി സവാരി നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ബില്‍ ഗേറ്റ്‌സ് ഓട്ടോയോടിച്ച് വീഡിയോ പങ്കുവെച്ചത്. മഹീന്ദ്രയുടെ ട്രിയോ ഓട്ടോയാണ് ബിൽ ഗേറ്റ്‌സ് ഓടിച്ചത്. കാർബൺ തടയുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനം പരിചയപ്പെടുത്തിയത്.
“ഒട്ടും പുകയുമില്ല, അനാവശ്യമായ ശബ്ദവുമില്ല – ഇത് മഹീന്ദ്രയുടെ ട്രിയോ” എന്ന് പറഞ്ഞാണ് ബിൽ ഗേറ്റ്‌സ് വാഹനം പരിചയപ്പെടുത്തിയത്. 131 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാന്‍ ഓടിച്ചത് – ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
ഗതാഗത വ്യവസായത്തിന്റെ ഡീകാര്‍ബണൈസേഷനില്‍ മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്. റോഡില്‍ സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം സാധ്യമായ ലോകം സൃഷ്ടിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ബില്‍ ഗേറ്റ്‌സ് തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
Comments are closed for this post.