കൊച്ചി: വെണ്ണമലയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. മരട് സ്വദേശിയായ അനില്‍കുമാറിനാണ് പരുക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബില്‍ ബൈക്കില്‍ കുടുങ്ങിയാണ് അപകടം. അനില്‍കുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമാനമായ അപകടങ്ങള്‍ മുന്‍പും കൊച്ചിയിലുണ്ടായിട്ടുണ്ട്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിള്‍ കുരുങ്ങി പരുക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്ന്ന നിലയിലായിരുന്നു കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണില്‍ കാക്കനാട് അലന്‍ എന്ന 25 കാരന്‍ കേബിള്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.
ജനുവരി ആദ്യവാരത്തില്‍ തൂങ്ങിക്കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി കളമശേരി തേവയ്ക്കലില്‍ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരുക്കേറ്റത്. കേബിള്‍ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മകനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
Comments are closed for this post.