തൊടുപുഴ: ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ സ്വദേശി സെന്‍സ്റ്റെന്‍ വില്‍ഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഇരുവരും ഗ്യാപ് റോഡ്-കാക്കാകട ബൈസണ്‍വാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡില്‍നിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
സെന്‍സ്റ്റെന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്‍സ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.