2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നുവര്‍ഷം കഠിന തടവും 10,00 പിഴയും

  • ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല: പിഴ അടച്ചാല്‍ മതിയാകും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ. വിവിധ കേസുകളിലായി ബിജു രാധാകൃഷ്ണന്‍ അഞ്ചുവര്‍ഷത്തിലധികമായി ജയില്‍വാസത്തിലായതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. ഇതുവരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. പിഴ മാത്രം അടച്ചാല്‍ മതിയാകും.
തമിഴ്നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം രൂപ തട്ടിയ കേസിലാണ് വിധി.

ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം കേസിലെ മറ്റുരണ്ടു പ്രതികളായ ശാലു മേനോന്‍,അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News