2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അച്ഛന്റെ മരണത്തിനു പിന്നാലെ, ‘ സൈക്കിള്‍ പെണ്‍കുട്ടി’യ്ക്ക് തുണയായി പ്രിയങ്കാ ഗാന്ധി; ജ്യോതിയുടെ പഠനചെലവ് ഏറ്റെടുത്തു

പട്ന: അച്ഛന്‍ മോഹന്‍ പാസ്വാന്‍ മരിച്ചതോടെ പ്രതിസന്ധിയിലായ ബിഹാറിന്റെ ‘സൈക്കിള്‍ പെണ്‍കുട്ടി’ എന്നറിയപ്പെടുന്ന ജ്യോതി കുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ പ്രിയങ്ക ജ്യോതിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.

കൊവിഡിന്റെ ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ക്ഡൗണില്‍ ജ്യോതികുമാരി തന്റെ രോഗിയായ അച്ഛനെ ഹരിയാണയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്‍ഭഗംഗയിലേക്ക് സൈക്കിളില്‍ എത്തിച്ചിരുന്നു. 1200 ല്‍ അധികം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയ ജ്യോതികുമാരി വാര്‍ത്തകളിലൂടെ താരമായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ജ്യോതിയുടെ അച്ഛന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ഇതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രിയങ്കാഗാന്ധിയുടെ ഇടപെടലുണ്ടായത്. കുടുംബത്തിന്റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.