2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ സജീവമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

‘കൊവിഡ് പോസിറ്റീവാണ്. ആരോഗ്യം സാധാരണ നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോള്‍ പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല. എങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി എയിംസില്‍ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചരണ രം?ഗത്തേയ്ക്ക് തിരികെ വരും.’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.