ബീഹാര്‍ : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പകരം വീട്ടാന്‍ കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവ് . ബീഹാറിലെ ഖഗാരിയയിലാണ് സംഭവം.
2009 ലാണ് നീരജ് ഖഗാരിയയിലെ ചൗതം ബ്ലോക്കിലെ ഹര്‍ദിയ പസര്‍ഹ ഗ്രാമത്തിലെ റൂബി ദേവിയെ വിവാഹം കഴിക്കുന്നത്. നാല് കുട്ടികള്‍ ജനിച്ചതിനു പിന്നാലെ റൂബി ദേവി പസര്‍ഹ ഗ്രാമവാസിയായ മുകേഷുമായി പ്രണയത്തിലായി . മുകേഷ് വിവാഹിതനാണ് ഇതില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നിട്ടും പങ്കാളികളെയും, മക്കളെയും ഉപേക്ഷിച്ചായിരുന്നു ഇരുവരും ഒളിച്ചോടിയത്.
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്നറിഞ്ഞ നീരജ് പസരഹ പോലീസ് സ്റ്റേഷനില്‍ മുകേഷിനെതിരെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രാമത്തില്‍ പലതവണ മധ്യസ്ഥ നടപടികള്‍ നടന്നെങ്കിലും മുകേഷോ ,റൂബിയോ വരാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വഞ്ചനയ്ക്ക് ഇരയായ നീരജ്, പ്രതികാരം ചെയ്യാന്‍ മുകേഷിന്റെ ഭാര്യയെ വിവാഹം കഴിച്ചത് . മാന്‍സി ബ്ലോക്കിലെ ആംനി ഗ്രാമവാസിയായിരുന്നു മുകേഷിന്റെ ഭാര്യ റൂബി .
Comments are closed for this post.