2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പള്‍സറിലെ ഏറ്റവും മികച്ച വേരിയന്റ് വരുന്നു; ബജാജില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത് മികച്ച ബൈക്കുകള്‍

രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ അതികായരില്‍ പ്രധാനപ്പെട്ടവരാണ് ബജാജ്. അടുത്തിടെ ട്രയംഫുമായി ചേര്‍ന്ന് ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കും, കെ.ടി.എം 390 ഡ്യൂക്കും കമ്പനി പുറത്തിറക്കിയിരിക്കുന്നു. മാര്‍ക്കറ്റില്‍ വലിയ സ്വീകാര്യതയാണ് കമ്പനി പുറത്തിറക്കിയ പുതിയ രണ്ട് വാഹന മോഡലുകള്‍ക്കും ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ പുതിയ 100 സി.സി സി.എന്‍.ജി ബൈക്ക് പുറത്തിറക്കാനും ബജാജിന് പദ്ധതിയുണ്ട്.ബജാജിന്റെ എക്കാലത്തെയും മികച്ച ബൈക്കുകളില്‍ ഒന്നായ പള്‍സറിന്റെ ഏറ്റവും മികച്ച വേരിയന്റ് പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

125-200 സിസി ശ്രേണിയിലെ മിഡ്മാര്‍ക്കറ്റിലെ മൊത്തം വില്‍പ്പനയുടെ 30 ശതമാനവും നിലവില്‍ ബജാജിനാണ്. ഏകദേശം 1.7 ലക്ഷം രൂപ വിലയുള്ള പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും കമ്പനി അവസരങ്ങള്‍ തേടുന്നുണ്ട്.ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനായി കമ്പനിക്ക് ആവേശകരമായ പദ്ധതികളുണ്ടെന്നും രാജീവ് ബജാജ് പറഞ്ഞു. ഉത്സവ സീസണിന് ശേഷം കൂടുതല്‍ ചേതക് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.

ഉത്സവ സീസണില്‍ ഏകദേശം 10,000 ചേതക് യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഉല്‍പ്പാദനശേഷി പ്രതിമാസം 15,000 20,000 യൂണിറ്റായി ഉയര്‍ത്തും.പുതിയ പള്‍സറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ 400 സിസി എഞ്ചിനോടുകൂടിയ പുതിയ പള്‍സര്‍ RS400 അല്ലെങ്കില്‍ NS400 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പള്‍സറിന് ട്രയംഫിന്റെ സ്പീഡ് 400 അല്ലെങ്കില്‍ ഡോമിനാര്‍ 400 എന്നിവയുമായി പവര്‍ട്രെയിന്‍ പങ്കിടാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights:biggest pulsar will come in soon


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.