വാഷിങ്ടന്‍: ഉക്രൈന്‍ ജനതക്കുനേരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വ രഹിത ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ .
തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിനുശേഷം ഉക്രൈന്‍ പ്രസിഡന്റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനെയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബൈഡന്‍.
റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു ബൈഡന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ സൈന്യം ഉക്രൈനില്‍ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ബുക്കയില്‍ മാത്രം നാനൂറില്‍ അധികം സിവിലിയന്‍മാരെയാണു പുടിന്‍ സൈന്യം കൊന്നൊടുക്കിയത്.
ബുക്ക സിറ്റിയുടെ മേയര്‍ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറ്റിയില്‍ റഷ്യന്‍ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടുപോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. യുഎസ് ഉള്‍പ്പെടെ 40 രാഷ്ട്രങ്ങള്‍ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
Comments are closed for this post.