വാഷിങ്ടണ്‍: സ്വവര്‍ഗ വിവാഹത്തിന് ഫെഡറല്‍ സംരക്ഷണം നല്‍കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഒപ്പുവെക്കും. 2015ലെ സുപ്രിം കോടതി തീരുമാനത്തിലൂടെ യു.എസില്‍ മുഴുവന്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാകുന്നതിന് മുമ്പ് തന്നെ ബരാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡന്‍ ഇതിന് അനുകൂലമായി പരസ്യമായ നിലപാട് സ്വീകരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ബില്ല് ബൈഡന്റെ മുന്നിലേക്ക് വരുന്നത്.
കഴിഞ്ഞ ജൂണില്‍ സുപ്രിം കോടതി ദീര്‍ഘകാല ഗര്‍ഭഛിദ്ര അവകാശങ്ങള്‍ അസാധുവാക്കിയ ശേഷം ഇടത് വലത് പാര്‍ട്ടികളിലെ നിരവധി എം.പിമാര്‍ സ്വവര്‍ഗ വിവാഹ അവകാശങ്ങള്‍ തടയാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച യു.എസ് പാര്‍ലമെന്റ് നിയമനിര്‍മാണം അന്തിമമായി അംഗീകരിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം രാജ്യത്ത് ശക്തമാണെന്ന് അത് വ്യക്തമാക്കുകയുണ്ടായി.
വിവാഹത്തെ പുരുഷനും സ്ത്രീയും തമ്മിലുള്ള ഒന്നായി നിര്‍വചിക്കുന്ന മുന്‍ നിയമനിര്‍മാണത്തെ ഇത് നിയമം റദ്ദാക്കുന്നു. കൂടാതെ ലിംഗം, വംശം, ദേശീയത എന്നിവ പരിഗണിക്കാതെ നിയമപരമായ വിവാഹങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു.
ജനപ്രതിനിധിസഭയില്‍ 39 റിപബ്ലിക്കന്‍ എം.പിമാര്‍ ബില്ലിനെ പിന്തുണച്ച് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ 169 റിപബ്ലിക്കന്‍മാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 36നെതിരേ 61 വോട്ടുകള്‍ക്കാണ് സെനറ്റില്‍ ഇത് മുമ്പ് അംഗീകരിച്ചത്.
2015ലെ സുപ്രിം കോടതി ഉത്തരവിലൂടെ അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റുകളിലും നിയമവിധേയമായ ശേഷം ലക്ഷക്കണക്കിന് സ്വവര്‍ഗ ദമ്പതികള്‍ വിവാഹിതരായി. സമീപ ദശകങ്ങളില്‍ ഇതിന് പൊതുസ്വീകാര്യതയും ഗണ്യമായി വര്‍ധിച്ചു. അമേരിക്കക്കാരില്‍ ഭൂരിഭാഗവും സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നുവെന്ന് വോട്ടെടുപ്പുകള്‍ കാണിക്കുന്നു.
Comments are closed for this post.