2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എച്ച്-1ബി വിസയുടമകളുടെ ഇണകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം പിന്‍വലിച്ച് ബൈഡന്‍

 

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍, ട്രംപിന്റെ വിവാദ നടപടികള്‍ പിന്‍വലിക്കുന്ന നടപടി തുടരുന്നു. എച്ച്-1ബി വിസയുടമകളുടെ ഇണകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിച്ചുള്ള ട്രംപിന്റെ നിയമ നീക്കമാണ് ഇപ്പോള്‍ ബൈഡന്‍ പിന്‍വലിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു ഇത്.

എച്ച്-1ബി വിസയുള്ളവര്‍ക്കൊപ്പം താമസിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗത്തിന് (ഇണയും 21 വയസിനു താഴെയുള്ള കുട്ടികളും) എച്ച്4 വിസയാണ് യു.എസ് അനുവദിക്കുന്നത്. ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്. ഈ വിസയുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നേരത്തെ നല്‍കിയിരുന്നു. ട്രംപ് അത് നിര്‍ത്തലാക്കാന്‍ വേണ്ടി നിയമം കൊണ്ടുവരികയായിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ട്രംപ് ഭരണകൂടത്തിനായില്ല. ട്രംപിന്റെ നീക്കം പിന്‍വലിക്കുമെന്ന് പ്രചാരണ ഘട്ടത്തില്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.