2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓഗസ്റ്റ് 31ന് മുമ്പ് ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍

 

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഓഗസ്റ്റ് 31ന് മുമ്പ് അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒഴിപ്പിക്കാനുള്ള സമയം നീട്ടിനല്‍കില്ലെന്ന താലിബാന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് ജോ ബൈഡന്റെ പ്രസ്താവന.

പറ്റാവുന്നതിലും വേഗത്തിലും സുരക്ഷിതത്വത്തിലും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഓരോ ദിവസത്തെയും നടപടികള്‍ ഞങ്ങളുടെ സൈന്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.

ഓഗസ്റ്റ് 14 മുതല്‍ ഇതുവരെയായി 70,700 പേരെ ഒഴിപ്പിക്കാന്‍ യു.എസ് സേന സഹായിച്ചുവെന്നും ബൈഡന്‍ പറഞ്ഞു.

ഓഗസ്റ്റ് 31ന് മുമ്പ് എല്ലാ വിദേശ ഒഴിപ്പിക്കലും അവസാനിപ്പിക്കണമെന്നും അതിനുശേഷം അവസരം നല്‍കില്ലെന്നും താലിബാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, ശക്തമായ രീതിയിലാണ വിവിധ രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ നടത്തുന്നത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഓഗസ്റ്റ് 31 ന് ശേഷവും ആളുകള്‍ ആഗ്രഹിക്കുണ്ടെങ്കില്‍ പുറത്തുപോവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ജി7 രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കില്ലെന്ന് ബോറിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News