അഹമ്മദാബാദ്: ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ഡിസംബര്‍ 12 തിങ്കളാഴ്ച്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിജയാവേശം പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 6 മണിക്ക് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
ഘട്ട്‌ലോദിയ മണ്ഡലത്തിലെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം തിരുത്തികുറിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഭൂപേന്ദ്രഭായ് പട്ടേല്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും പാത പിന്തുടര്‍ന്നുകൊണ്ടാണ് താന്‍ വീണ്ടും ഗുജറാത്തിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു.
158 സീറ്റില്‍ ബിജെപിയും 15 സീറ്റില്‍ കോണ്‍ഗ്രസും ആംആദ്മി 5 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
Comments are closed for this post.