2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇത്തവണ എഴുന്നേറ്റില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമന്‍ രഘു

ഇത്തവണ എഴുന്നേറ്റില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമന്‍ രഘു

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലെ കേരളീയം 2023 നു പ്രൗഢോജ്വല തുടക്കം കുറിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടികള്‍. ചടങ്ങില്‍ കലാ സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ പലരുടെയും കണ്ണുടക്കിയത് നടന്‍ ഭീമന്‍ രഘുവിലേക്കായിരുന്നു. സദസിന്റെ മുന്‍നിരയിലുണ്ടായിരുന്നുവെങ്കിലും പ്രസംഗം കേട്ടപ്പോള്‍ രഘു എഴുന്നേറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന ഭീമന്‍ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വലിയ തോതില്‍ പ്രചരിച്ചിരുന്നു. തന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്ന് ‘എഴുന്നേറ്റ് നിന്നതിനെ’ കുറിച്ച് രഘു പറഞ്ഞത്.

   

എന്നാല്‍ എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോയെന്നായിരുന്നു ഇന്നത്തെ പ്രതികരണം. അദ്ദേഹം മുഴുവന്‍ സമയവും ഇരുന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടത്. ഇതിനെ പറ്റി തിരക്കിയപ്പോള്‍ അത് പറയാന്‍ പറ്റിയ ഇടമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങള്‍ ആണെന്നും അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട വേദിയല്ല ഇതെന്നും താരം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.