ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര തടസപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തടസങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകും. ഭാരത് ജോഡോ യാത്രയിലൂടെ ജനപിന്തുണ നേടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞതാണ് യാത്ര തടസപ്പെടുത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര നാളെ ഡല്‍ഹിയില്‍ പ്രവേശിക്കാനിരിക്കെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്.
ഭാരത് ജോഡോയുടെ ഭാഗമാകുന്നവര്‍ മാസ്‌ക് ധരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ ഇറക്കിയാല്‍ ഇത് കൃത്യമായി പാലിക്കുമെന്നും ഖാര്‍ഗെ അറിയിച്ചു.
Comments are closed for this post.