
ന്യൂഡല്‍ഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് (ആഒ) അവതരിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതുവഴി രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോള്‍ ഉള്ള റീ രജിസ്ട്രേഷന് ഒഴിവാക്കാം. രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.
പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഭാരത് രജിസ്ട്രേഷനില്‍ മുന്‍ഗണന ലഭിക്കും.
നിലവിലെ സാഹചര്യത്തില്‍ ഒരു വാഹനം വാങ്ങിയാല്‍ ആ വാഹനം വാങ്ങിയ സംസ്ഥാനത്തിനു പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സീരീസിന്റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന ആഒ സീരീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോള്‍ വീണ്ടും രജിസ്ട്രേഷന് ആവശ്യമില്ല.