ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്തെത്തി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ ആറു മണിക്കാണ് ഡല്‍ഹി സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയുടെ നേതൃത്വത്തില്‍ രാഹുലിനേയും യാത്രികരേയും സ്വീകരിച്ചു. ഇന്നത്തെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.
ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇന്നത്തെ യാത്രയില്‍ അണിനിരക്കും. രണ്ടരയോടെ നടന്‍ കമല്‍ഹാസന്‍ പങ്കുചേരും. രക്തസാക്ഷി ഭഗത് സിങിന്റെ മരുമകന്‍ മേജര്‍ ജനറല്‍ ഷിയോറ സിങ്, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍, പ്രതിപക്ഷ എം.പിമാര്‍ തുടങ്ങി അര ലക്ഷത്തോളം പേരാണ് ഡല്‍ഹിയില്‍ യാത്രയുടെ ഭാഗമാവുന്നത്.
പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെയാണ് ഇന്നത്തെ പദയാത്ര. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ ബി.ജെ.പി നടത്തുന്ന ജന്‍ ആക്രോശ് യാത്രയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യംചെയ്തു.
Comments are closed for this post.