2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍

21 ദിവസം കൊണ്ട് 511 കിലോമീറ്റര്‍ പിന്നിടും

ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. കേരള അതിര്‍ത്തയില്‍ നിന്ന് ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ല്‍പേട്ട് വഴിയാണ് റാലി കടന്നുപോകുന്നത്.
കര്‍ണാടകയില്‍ 21 ദിവസം കൊണ്ട് 511 കിലോമീറ്റര്‍ പിന്നിടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ റാലിയില്‍ അണിനിരക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് റാലിയില്‍ പങ്കെടുക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചു. സോണിയയും പ്രിയങ്കയും രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലാണ് റാലിയെ അഭിസംബോധന ചെയ്യുക. തിയ്യതിപിന്നീട് പ്രഖ്യാപിക്കും.
മൈസൂരു, മാണ്ഡ്യ, തുംകുരു, ചിത്രദുര്‍ഗ, ബല്ലാരി, റായിച്ചൂര്‍ വഴിയാണ് യാത്ര തെലങ്കാനയിലേക്ക് കടക്കും. ഒക്ടോബര്‍ 19ന് ബെല്ലാരിയില്‍ ബഹുജന റാലിയുണ്ടാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.