2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എം.എല്‍.എമാര്‍ക്ക് ഇനി ഒരു പെന്‍ഷന്‍ മാത്രം; നിര്‍ണായക പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍

മൊഹാലി: പഞ്ചാബില്‍ ഇനിമുതല്‍ എം.എല്‍.എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചു. എം.എല്‍.എമാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ തവണ എം.എല്‍.എമാരായവര്‍ക്ക് ഓരോ ടേമിനും വെവ്വേറെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എത്രതവണ എം.എല്‍.എമാരായാലും ഇനി ഒരു പെന്‍ഷനു മാത്രമേ അര്‍ഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും ‘ഒരു എം.എല്‍.എ, ഒരു പെന്‍ഷന്‍’ എന്ന ആവശ്യം എ.എ.പി ഉയര്‍ത്തിയിരുന്നു.

പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളമാണ് മുന്‍ എം.എല്‍.എമാര്‍ക്ക് ഇനി മുതല്‍ മാസം തോറും പെന്‍ഷന്‍ ലഭിക്കുക. എത്ര തവണ എം.എല്‍.എ ആയാലും ഈ തുക മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്ന രാഷ്ട്രീയക്കാര്‍ പഞ്ചാബിലുണ്ട്.

പുതിയ പദ്ധതിയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 80 കോടി രൂപ ലാഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ ലാഭിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ആവശ്യപ്പെടില്ലെന്നും തനിക്ക് പെന്‍ഷന്‍ നല്‍കരുതെന്നും മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടുത്തിടെ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പകരം പണം പൊതുക്ഷേമത്തിന് ഉപയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്‌


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.