കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം വാര്‍ഫിന് ആഴംകൂട്ടുന്ന പ്രവൃത്തി നാളെ(മെയ് 2ന്) ആരംഭിക്കും. വൈകീട്ട് മൂന്നിന് തുറമുഖം വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നിലവില്‍ 3.5 മീറ്റര്‍ ആഴമേ ബേപ്പൂര്‍ കപ്പല്‍ച്ചാലിനുള്ളൂ. ഇതുമൂലം 50ലേറെ കണ്ടെയിനറുകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ചരക്കുകപ്പലുകള്‍ക്ക് തുറമുഖത്തെത്താന്‍ സാധിക്കുന്നില്ല. 3.5 മീറ്റര്‍ എന്നത് പടിപടിയായി 8.5 മീറ്ററായി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ഒന്നരമീറ്റര്‍ ആഴം കൂട്ടുകയാണ് ചെയ്യുന്നത്. ഇതിന് 202223 ബജറ്റില്‍ 15 കോടി രൂപയാണ് വകയിരുത്തിയത്. കണ്ണൂരില്‍ നെതര്‍ലന്‍ഡ്‌സിന്റെ സഹായത്തോടെ പുതുതായി തുറമുഖം വരുന്നുവെന്നും പറഞ്ഞു അവിടെയുള്ള അഴീക്കല്‍ തുറമുഖത്തെ പോലും തഴഞ്ഞ് 3650 കോടി ബഡ്ജറ്റില്‍ വകയിരുത്തിയപ്പോഴാണിത്. ആഴം 5 മീറ്ററെങ്കിലും കൂട്ടിയാല്‍ 5000 ടണ്‍ വഹിക്കാന്‍ ശേഷിയുള്ള വന്‍കിട കപ്പലുകള്‍ക്കു വരെ അഴിമുഖം വഴി കപ്പല്‍ചാലുകളിലൂടെ ബേപ്പൂര്‍ തുറമുഖത്തെത്തി നങ്കൂരമിടാന്‍ സാധിക്കും.
ഡ്രഡ്ജിങ് പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ബേപ്പൂര്‍ പോര്‍ട്ടിന്റെ വികസനത്തിനു വേണ്ടി പ്രയത്‌നിച്ച് കൊണ്ടിരിക്കുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (MDF), കാലിക്കറ്റ് ടൈല്‍ അസോസിയേഷന്‍, മലബാര്‍ സിമന്റ് ഡീലേര്‍സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം എന്നിവയുടെ പ്രതിനിധികളെ ക്ഷണിക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ഭാരവാഹികള്‍ തുറമുഖം വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി അയച്ചിട്ടുണ്ട്.
Beypur port dredging work to start tomorrow; Exporters and trade associations were ignored
Comments are closed for this post.