2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വില വെറും 4 ലക്ഷം; ഒറ്റചാര്‍ജില്‍ 800 കി.മീ ഓടും; ഇനി വേറെ വാഹനമെന്തിന്?

ഇലക്ട്രിക്ക് വാഹന മാര്‍ക്കറ്റ് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വഴിവെക്കുകയാണ്. വര്‍ഷങ്ങളായി വാഹന മാര്‍ക്കറ്റിലെ രാജാക്കന്‍ന്മാരായിരുന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ പിറകിലേക്ക് പിന്തളളിക്കൊണ്ട് ദിനം പ്രതി മുന്നോട്ട് സഞ്ചരിക്കുകയാണ് ഇലക്ട്രിക്ക് വാഹന വിപണി.ഇപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് എന്ന വാഹന പ്രേമികളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി പുതിയ കോംപാക്റ്റ് ഇലക്ട്രിക്ക് ഹാച്ച്ബാക്ക് പുറത്തിറക്കാനൊരുങ്ങുകയാണ്. ഫസ്റ്റ് ഓട്ടോ വര്‍ക്ക്‌സ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഷാങ്ഹായ് ഓട്ടോ ഷോയില്‍ വെച്ചാണ് കമ്പനി ഷിയോമ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോംപാക്റ്റ് ഇലക്ട്രിക്ക് ഹാച്ച്ബാക്ക് അവതരിപ്പിച്ചത്.

ഏകദേശം 4 മുതല്‍ 6 ലക്ഷത്തിന് വരെ ഇടയില്‍ വില വരുന്ന ഈ വാഹന സീരീസ് ചൈനീസ് മാര്‍ക്കറ്റിലായിരിക്കും അവതരിക്കുക.
3,000 mm നീളവും 1,510 mm വീതിയും 1,630 mm ഉയരവുമാണ് ഈ 3 ഡോര്‍ ഇവിക്കുള്ളത്. 1,953 mm ആണ് വീല്‍ബേസ് അളവ്.ആനിമേഷന്‍ സിനിമകളില്‍ കാണപ്പെടുന്ന തരത്തില്‍ ഒരു ഡ്യുവല്‍ടോണ്‍ കളറില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് ഒരു ബോക്‌സി ഡിസൈനാണുളളത്. കമ്പനി ഈ ഇ.വികള്‍ക്ക് 800 കിലോമീറ്ററും എക്‌സ്റ്റെന്‍ഡറുകള്‍ക്ക് 1,200 കിലോമീറ്ററില്‍ കൂടുതലുമാണ് റേഞ്ച് അവകാശപ്പെടുന്നത്.

എന്നാല്‍ ചൈനീസ് വിപണിയിലേക്ക് അവതരിക്കപ്പെട്ട ശേഷം യൂറോപ്പിലേക്കും എത്തുമെന്ന് കരുതപ്പെടുന്ന ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും മറ്റു വാഹന ബ്രാന്‍ഡുകളെ കാത്തിരിക്കുന്നത്.

Content Highlights:bestune xiaoma micro ev launched details


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News