വാച്ചുകള്‍ എന്നത് സമയം അറിയുന്നതിനുളള ഉപാധിയായി ഉപയോഗിച്ചിരുന്ന സമയം അവസാനിക്കുകയാണ്. ഇപ്പോള്‍ ഫാഷന്‍ ഐക്കണായും അതിനൊപ്പം ഉറക്കം, ഹൃദയമിടിപ്പ് പരിശോധിക്കല്‍, മെന്‍സ്ട്രല്‍ സൈക്കിള്‍ മനസിലാക്കാല്‍ തുടങ്ങിയവയക്കുളള ഉപാധിയായിട്ടുമാണ് വാച്ചുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ മൊത്തം വാച്ച് വിപണിയുടെ വലിയൊരു പങ്കും ഇക്കാലത്ത് സ്മാര്‍ട്ട് വാച്ചുകള്‍ കൈക്കലാക്കിയിട്ടുണ്ട്. എന്നാല്‍ നിരവധി ഓപ്ഷനുകളില്‍ നിന്നും നമുക്ക് അനുയോജ്യമായ വാച്ച് ഏതെന്ന് കണ്ടെത്തുന്നത് അല്‍പം പ്രയാസകരമായ കാര്യമാണ്. അതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന, പ്രൈസ് റേഞ്ചിന് അനുസരിച്ച് മികച്ച വാല്യു ഉറപ്പാക്കാവുന്ന ചില സ്മാര്‍ട്ട് വാച്ചുകളെ പരിചയപ്പെടാം
നോയിസ് കളര്‍ഫിറ്റ് ഐക്കണ്‍ 2
1,499 രൂപ വിലയുള്ള നോയിസ് കളര്‍ഫിറ്റ് ഐക്കണ്‍ 2 വാച്ചില്‍ ബ്ലൂടൂത്ത് കോളിങ്, 1.8 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, IP67 വാട്ടര്‍ റെസിസ്റ്റന്റ്, ഹെല്‍ത്ത് മോണിറ്ററുകള്‍ എന്നീ സവിശേഷതകളുണ്ട്.
ഫാസ്റ്റ്ട്രാക്ക് FR1
ഫാസ്റ്റ്ട്രാക്ക് FR1 വാച്ചിന് 1,499 രൂപയാണ് വില. ബ്ലൂടൂത്ത് 5.2, ബ്ലൂടൂത്ത് കോളിങ്, 1.39 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, 1.5 മീറ്റര്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ്, ഹാര്‍ട്ട്ബീറ്റ് മോണിറ്റര്‍, എസ്പിഒ2 സെന്‍സര്‍ എന്നിവയെല്ലാം വാച്ചിലുണ്ട്.
ബോള്‍ട്ട് ക്രൗണ്‍ സ്മാര്‍ട്ട് വാച്ച്
1,499 രൂപ വിലയുള്ള ബോള്‍ട്ട് ക്രൗണ്‍ സ്മാര്‍ട്ട് വാച്ചില്‍ ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുണ്ട്. 1.95 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, IP67 വാട്ടര്‍ റെസിസ്റ്റന്റ്, ഹെല്‍ത്ത് മോണിറ്ററുകള്‍ എന്നിവയെല്ലാം വാച്ചിലുണ്ട്.
ഫാസ്ട്രാക്ക് റിവോള്‍ട്ട് FS1
ഫാസ്ട്രാക്ക് റിവോള്‍ട്ട് FS1 വാച്ചിന് 1,299 രൂപയാണ് വില. ബ്ലൂടൂത്ത് 5.2, ബ്ലൂടൂത്ത് കോളിങ്, 1.83 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, 1.5 മീറ്റര്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ്, ഹാര്‍ട്ട്ബീറ്റ് മോണിറ്റര്‍, എസ്പിഒ2 മോണിറ്റര്‍ എന്നിവയെല്ലാം വാച്ചിലുണ്ട്.
ഫയര്‍ ബോള്‍ട്ട് നിന്‍ജ കോള്‍ 2
1,399 രൂപ വിലയുള്ള ഫയര്‍ ബോള്‍ട്ട് നിന്‍ജ കോള്‍ 2 വാച്ചില്‍ 1.69 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കോളിങ്, പെഡോമീറ്റര്‍, സ്ലീപ്പ് മോണിറ്റര്‍, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നീ സവിശേഷതകളുണ്ട്.
ഫയര്‍ ബോള്‍ട്ട് കോംബാറ്റ്
1,799 രൂപ വിലയുള്ള ഫയര്‍ ബോള്‍ട്ട് കോംബാറ്റ് വാച്ചില്‍ ബ്ലൂടൂത്ത് 5.0, ബ്ലൂടൂത്ത് കോളിങ്, 1.96 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, വാട്ടര്‍ റെസിസ്റ്റന്റ്, 7 ദിവസത്തെ ബാറ്ററി എന്നീ സവിശേഷതകളുണ്ട്.
ബോട്ട് സ്റ്റോം കോള്‍ സ്മാര്‍ട്ട് വാച്ച്
ബോട്ട് സ്റ്റോം കോള്‍ സ്മാര്‍ട്ട് വാച്ചിന് 1,399 രൂപയാണ് വില. 1.69 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, ബ്ലൂട്ടൂത്ത് കോളിങ്, വാട്ടര്‍ റെസിസ്റ്റന്‍സ്, ഹാര്‍ട്ട്ബീറ്റ് മോണിറ്റര്‍, എസ്പിഒ2 മോണിറ്റര്‍ എന്നിവയെല്ലാം വാച്ചിലുണ്ട്.
ഇവയ്ക്ക് പുറമെ ബീറ്റ് എക്സ്പിയും ഈ റേഞ്ചിൽ മികച്ച പ്രൈസ് വാല്യൂ നൽകുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്.
Content Highlights:best smartwatches under 2000
Comments are closed for this post.