ന്യൂഡല്‍ഹി: ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്ക് 80ാം സ്ഥാനം. ഇതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 57 രാജ്യങ്ങളിലേക്ക് ഫ്രീ വിസ ലഭിക്കും. 2022ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ 87ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 60 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടിയിരുന്നില്ല. എന്നാലിപ്പോള്‍ 57 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ പ്രവേശിക്കാനാകുക. നിലവിലെ റാങ്കിംഗില്‍ ഇന്ത്യക്കൊപ്പം ടോഗോയും സെനഗലുമുണ്ട്. ഇരു രാജ്യങ്ങളും 80ാം സ്ഥാനത്താണ്.
ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയ്ക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കുമ്പോള്‍ ലോകത്തിലെ 177 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയുണ്ടെങ്കിലേ പ്രവേശിക്കാനാകൂ. ചൈന, ജപ്പാന്‍, റഷ്യ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കടക്കാന്‍ മുന്‍കൂര്‍ വിസ നേടണം.
അതിനിടെ, ലോകത്തിലെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ടെന്ന സ്ഥാനത്തില്‍ സിംഗപ്പൂര്‍ ജപ്പാനെ മറികടന്നിട്ടുണ്ട്. 192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാനാകുക. അഞ്ചു വര്‍ഷം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന ശേഷമാണ് ജപ്പാന്‍ പിറകോട്ട് പോയിരിക്കുന്നത്. ജപ്പാന്‍ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാനാകുന്ന രാജ്യങ്ങളുടെ എണ്ണം സിംഗപ്പൂരിനേക്കാള്‍ കുറഞ്ഞിരിക്കുകയാണ്.
അതേസമയം, പതിറ്റാണ്ട് മുമ്പ് പട്ടികയില്‍ ഒന്നാമതായിരുന്ന യു.എസ് രണ്ട് സ്ഥാനം പിറകോട്ട് പോയി എട്ടിലെത്തി. പക്ഷേ ബ്രെക്‌സിറ്റോടെ യു.കെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. 2017ലാണ് യു.കെ അവസാനമായി ഈ സ്ഥാനത്തിരുന്നത്. 27 രാജ്യങ്ങളിലേക്ക് മാത്രം എളുപ്പത്തില്‍ പ്രവേശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. ലോകത്തെ ഏറ്റവും മോശമായ നാലാമത്തെ പാസ്‌പോര്‍ട്ടാണ് പാകിസ്താന്റേത്.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ ശക്തി വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. ഡോ. ക്രിസ്റ്റ്യന്‍ എച്ച്. കെയ്‌ലിനാണ് ഈ ഇന്‍ഡക്‌സിന് തുടക്കമിട്ടത്.
Singapore topped this year's Henley Passport Index leaderboard by offering their passport holders visa-free access to 192 countries, replacing Japan. Meanwhile, the Philippines placed 74th, slightly higher than 2022's 77th spot.
— Inquirer (@inquirerdotnet) July 19, 2023
For more stories, visit https://t.co/im7GUBJf6e pic.twitter.com/Rcd4i7orSF
Comments are closed for this post.