2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തെ ഏറ്റവും മികച്ച രുചി പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വിഭവവും

ലോകത്തെ ഏറ്റവും മികച്ച രുചി പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വിഭവവും

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. പല ചേരുവകളും ചേര്‍ത്ത് ഭക്ഷണം രുചിയോടെ പാകം ചെയ്യാന്‍ ഒരു പ്രത്യേക താല്‍പര്യവും എല്ലാവര്‍ക്കുമുണ്ട്. സമാനതകളില്ലാത്ത രുചികള്‍, സുഗന്ധങ്ങള്‍, വ്യത്യസ്തമായ പാചക രീതി എന്നിവ കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍. ലോകം ഒരു ഗ്ലോബല്‍ വില്ലേജായി മാറുമ്പോള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ വിഭവങ്ങളുടെ കടുത്ത ആരാധകരായി മാറുകയാണ്.

ടേസ്റ്റ് അറ്റ്‌ലസ് എന്ന പ്രശസ്തമായ ഫുഡ് ഗൈഡ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച പത്ത് കറികളുടെ പട്ടികയില്‍ നമ്മുടെ രാജ്യത്തു നിന്നുമുള്ള മൂന്നു കറികള്‍ക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. ആ മൂന്നു കറികള്‍ ഏതെന്നല്ലേ? ഷാഹി പനീര്‍, മലായ് കോഫ്ത, ബട്ടര്‍ ചിക്കന്‍ എന്നിവയാണ് ആ രുചി പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍. ടേസ്റ്റ് അറ്റ്‌ലസിന്റെ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് തായ്‌ലന്‍ഡില്‍ നിന്നുമുള്ള ഫാനേങ് എന്ന കറിയാണ്. 4.9 ആണ് ഇതിനു റേറ്റിങ് ലഭിച്ചിരിക്കുന്നത്. വടക്കന്‍ തായ്‌ലന്‍ഡിലെ ഖാവോ സോയി എന്ന വിഭവത്തിനാണ് രണ്ടാം സ്ഥാനം. 4.8 ആണ് റേറ്റിംങ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.