2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മുസ്ലിം വിരുദ്ധതയെന്ന സംഘ്പരിവാര്‍ അജണ്ടക്ക് ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വളമാകുന്നുവെന്ന് ബെന്യാമിന്‍

ദുബൈ: ബ്രാഹ്മണരായിരുന്നുവെന്ന് സ്വയം കരുതുന്ന ക്രിസ്ത്യാനികളാണ് സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതക്കൊപ്പം നില്‍ക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു.
സംഘ്പരിവാര്‍ അജണ്ടയായ മുസ്ലിം വിരുദ്ധത കേരളത്തിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുകയാണെന്ന് ഒരുസ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ അജണ്ടയുടെ വ്യാപനം മനസിലാക്കാനോ തടയാനോ ജനാധിപത്യ മതേതരവാദികള്‍ക്കും ഇടതുപക്ഷത്തിനും കഴിയാതെ പോയതിനെ കുറിച്ചുള്ള തന്റെ അനുമാനങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ക്രിസ്ത്യന്‍ മതത്തിനകത്തെ ജാതീയതയെ കുറിച്ചും അത് സംഘ്പരിവാറിന് സഹായകമാകുന്ന രീതികളെ കുറിച്ചും ബെന്യാമിന്‍ വിശദീകരിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.