
ബംഗളൂരുവില്‍: ഇന്ത്യയില്‍ ഒരു ദിനം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ മുപ്പതിനായിരം കടന്നിരിക്കേ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നഗരങ്ങളില്‍ ബംഗളൂരുവും. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നഗരങ്ങളില്‍ ബംഗളൂരുവാണ് മുന്പില്.
1975 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഡല്‍ഹിയുമുണ്ട്. 1647 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ (1374), ചെന്നൈ (1291) എന്നീ സിറ്റികളും പിന്നിലുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ മരണ നിരക്കിലും വിഭിന്നമല്ല ബംഗളൂരു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണ നിരക്കില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബംഗളൂരു. 60 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെട്ടത്. ആദ്യസ്ഥാനം മുംബൈക്കാണ്. 62 പേരാണ് മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഡല്‍ഹി (41), ചെന്നൈ (23) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളുടെ കൊവിഡ് പ്രതിദിന മരണനിരക്ക്.