കൊല്ലം: അബ്ദുല്‍ നാസര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടിയ രക്തസമ്മര്‍ദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. മഅ്ദനിയുടെ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണെന്നുമാണ് വിവരം.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനായി സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
ബെംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅ്ദനി കേരളത്തില്‍ തിരിച്ചെത്തിയത്. ചികിത്സയ്ക്കു പോകുന്ന ദിവസങ്ങളിലൊഴികെ അന്‍വാര്‍ശേരിയില്‍ തങ്ങാനാണ് മഅദനിയുടെ തീരുമാനം.
Comments are closed for this post.