2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘തന്നെ പാക് ചാരനാക്കാന്‍ ശ്രമം’; വീണ്ടുമൊരു വീഡിയോയുമായി തേജ് ബഹദൂര്‍

ന്യൂഡല്‍ഹി: സൈനികര്‍ക്കു നല്‍കുന്ന ഭക്ഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെതിരായ വേട്ടയാടല്‍ തുടരുന്നു. തന്നെ പാക് ചാരനായി മുദ്രകുത്താനുള്ള ശ്രമം നടക്കുകയാണെന്നാരോപിച്ചാണ് ഇപ്പോള്‍ ഇദ്ദേഹം പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”തന്റെ ഫോണ്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുകയാണ്. ജവാന്മാര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെപ്പറ്റി പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ, ഇപ്പോള്‍ താന്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു”

സ്വരാജ് സമാചാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഇപ്രാവശ്യം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ളത് തേജ് ബഹദൂര്‍ തന്നെയാണെന്ന് ബി.എസ്.എഫ് വക്താക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തില്‍ തേജ് ബഹദൂറിനെ ഭാര്യ സന്ദര്‍ശിച്ച സമയത്താണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് വിശദീകരണം. കേസില്‍ തെളിവായി ജവാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്നാണിത്.

തന്റെ ഫോണില്‍ അഴിച്ചുപണി നടത്തി പാക് ചാരനായി മുദ്രകുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്.

അതേസമയം, വീഡിയോ പോസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തെ ആരെങ്കിലും പ്രേരിപ്പിക്കുന്നുണ്ടോയെന്ന കാര്യം തങ്ങള്‍ പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read also… അത്യാവശ്യ ഭക്ഷണം പോലും ലഭിക്കുന്നില്ല; അതിര്‍ത്തിയിലെ കാവല്‍ഭടന്‍ ഗുരുതര ആരോപണവുമായി ഫെയ്‌സ്ബുക്കില്‍ 


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News