2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബെഹ്റയുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു; നടിയെ ആക്രമിച്ച കേസില്‍ നീതി കിട്ടില്ല; സംഭവിച്ചത് ടി.പി കേസില്‍ നടന്നതിന് തുല്യമാണെന്നും കെ.കെ രമ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് നീതി കിട്ടില്ലെന്ന് കെ.കെ രമ എം.എല്‍.എ. സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്നും രമ ആരോപിച്ചു. സംഭവിച്ചത് ടി.പി കേസില്‍ നടന്നതിന് തുല്യമാണെന്നും അവര്‍ ആരോപിച്ചു.

‘ഒരു പെണ്‍കുട്ടി അഞ്ചു വര്‍ഷത്തിലധികമായി നീതി കിട്ടാനായി വിവിധ കോടതികള്‍ കയറിയിറങ്ങുകയാണ്. സര്‍ക്കാരിനെ വിശ്വസിച്ചാണ് ഇതുവരെ നിന്നത്. ഇപ്പോള്‍ അവള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട സാഹചര്യം വന്നിരിക്കുന്നു.’ ‘ഇത് അങ്ങനെ അവസാനിപ്പിച്ചുകൊടുക്കാന്‍ പറ്റില്ല. ഇവിടെ ഏറ്റവും പ്രമുഖയായ നടിയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുക. നീതിന്യായ വ്യവസ്ഥയില്‍ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നെല്ലാം പ്രതിക്ക് വിവരങ്ങള്‍ പോവുകയാണ്, എല്ലാ സ്ഥലങ്ങളില്‍ നിന്നും. ഇത് എന്ത് നാടാണ്. ഇതാണോ കേരളം.’

‘തീര്‍ച്ചയായും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരണം. കേരള സമൂഹം ഒന്നടങ്കം ഇതിനെതിരെ നില്‍ക്കണം. ഇത്തരമൊരു സാഹചര്യം അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ലോക്നാഥ് ബെഹ്റയുള്‍പ്പെടെ ഇതിനകത്ത് ഇടപെട്ട വിഷയങ്ങള്‍ നമുക്കറിയാം. ഇതിനെതിരെ എന്ത് നടപടിയാണ് എടുത്തത്. എല്ലാ സംവിധാനങ്ങളും ഒന്നിച്ചു നില്‍ക്കുകയാണ്.’ ‘രാമന്‍പിളളയെന്ന അഭിഭാഷകന് ടിപി കേസില്‍ ഉള്‍പ്പടെയുളളതിനുളള പ്രത്യുപകാരം കൂടിയായിട്ടാണ് ഈ കേസ് ഈ രൂപത്തിലേക്ക് പോകുന്നത്.
ഈ വിഷയം വരുമ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ളവര്‍ തയ്യാറാവൂ. ആരേയാണ് ഈ സ്ത്രീ സംഘടനകള്‍ പേടിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡബ്ല്യുസിസിയുടെ പ്രതികരണം പോലും കണ്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സര്‍ക്കാര്‍. രമ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.