2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പടിയിറങ്ങുന്നതിന് തൊട്ടുമുന്‍പ് വൈറ്റ്ഹൗസില്‍ ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

 

വാഷിങ്ടണ്‍: പടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വൈറ്റ്ഹൗസില്‍ ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം. ടിഫാനി ട്രംപും മിഷേല്‍ ബോളോസും തമ്മിലുള്ള വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍ നടന്നത്.

വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചായിരുന്നു ചടങ്ങ്. വൈറ്റ് ഹൗസ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചുവെന്നും ജീവിതത്തിന്റെ അടുത്തഭാഗത്തിലേക്ക് കടക്കുന്ന ആനന്ദത്തിലാണെന്നും ടിഫാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

27 കാരിയായ ടിഫാനി ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സിന്റെ ഒരേയൊരു മകളാണ്. ജോര്‍ജ്ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി ലോ സെന്ററിലാണ് ടിഫാനി പഠിക്കുന്നത്.

അധികം പൊതുവേദികളില്‍ ടിഫാനി പ്രത്യക്ഷപ്പെടാറില്ലായിരുന്നു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപിന് പിന്തുണ തേടിയാണ് അവസാനം പൊതുവേദിയിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.