ബീഫ് കറിവെച്ച് തീര്‍ക്കാന്‍ വരട്ടെ.. മഴക്കാലത്ത് ചോറുകൂട്ടി കഴിക്കാന്‍ അല്‍പം അച്ചാര്‍ തയ്യാറാക്കിയാലോ..എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കിയാലും അച്ചാറിന്റെ സ്ഥാനം അതൊന്ന് വേറെ തന്നെയാണ്.എങ്കില്‍ കിടിലനൊരു അച്ചാര്‍ ഉണ്ടാക്കി നോക്കാം. ബീഫ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം നോക്കാം.
ചേരുവകള്‍
ബീഫ് -1 കിലോ
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍
മുളകുപൊടി 5,6 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഇഞ്ചി,വെളുത്തുള്ളി നന്നായി ചതച്ചത് -8 ടീസ്പൂണ്‍
പച്ചമുളക് -5 എണ്ണം (നന്നായി അരിഞ്ഞത്)
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില കുറച്ച്
ഉലുവ പൊടി-1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ, വിനാഗിരി ആവശ്യത്തിന്
ബീഫ് വളരെ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. ശേഷം വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. പിന്നീട് ബീഫ് കഷണങ്ങള്‍ വറുക്കാന്‍ ഉപയോഗിച്ച ചൂടായ എണ്ണയില്‍ കടുക് പൊട്ടിച്ച്, കറിവേപ്പില, ഇഞ്ചിവെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.പച്ചമുളക്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ല മണം വരുന്നത് വരെ വഴറ്റിയെടുക്കുക. വറുത്ത ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ച് മിനിറ്റ് വഴറ്റുക.പിന്നീട് തീ ഓഫ് ചെയ്യുക.ഉലുവപ്പൊടി വിതറി നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ആവശ്യമായ വിനാഗിരി ഒഴിച്ച് നന്നായി ഇളക്കുക. തണുത്ത ശേഷം ബീഫ് അച്ചാര്‍ ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി സൂക്ഷിക്കുക.
Comments are closed for this post.