ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം വരുമെന്ന് മുന്നറിയിപ്പ് നല്‍കി അരവിന്ദ് കെജരിവാള്‍. സിസോദിയ അടുത്തിടെ പുതിയൊരു കോളജ് ബില്‍ഡിംങ് ഉല്‍ഘാടനം ചെയ്തിരുന്നു. അതിന്റെ പേരില്‍ നരേന്ദ്ര മോഡി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കെജരിവാളിന്റെ മുന്നറിപ്പ്.
നിനക്ക് കെട്ടിടം നിര്‍മിക്കാനുള്ള അധികാരമില്ലെന്ന് പറയുകയോ അല്ലെങ്കില്‍ സി.ബി.ഐ യെ നിനക്കെതിരെ അയക്കുകയോ ചെയ്യും അതുകൊണ്ട് കരുതിയിരിക്കുക എന്നാണ് കെജരിവാള്‍ പരിഹാസ രൂപേണ ട്വിറ്ററില്‍ കുറിച്ചത്. ഡല്‍ഹിയിലെ ആംആദ്മി ഭരരണത്തെ അസ്ഥിരപെടുത്താന്‍ മോഡി ശ്രമിക്കുന്നതിനെ പരിഹസിക്കുകയാണ് കെജരിവാള്‍ ചെയ്തത്.
Manish, be prepared. Modi ji will either send CBI against u or declare that u did not have power to construct it https://t.co/oOEZBkYBDi
— Arvind Kejriwal (@ArvindKejriwal) July 20, 2016
ദീന്‍ ദയാല്‍ ഉപാദ്യായ കോളേജിന്റെ പുതിയ കെട്ടിടമാണ് മനീഷ് സിസോദിയ ഉത്ഘാടനം ചെയ്തത്. പി.ഡബ്ല്യു.ഡി എഞ്ചിനിയര്‍മാരെ ചടങ്ങില്‍ അഭിനന്ദിക്കുകയും ചെയ്തു. മുഴുവന്‍ ഫയലുകളും സൂക്ഷിക്കാനും സിസോദിയ ആവശ്യപ്പെട്ടു.
Comments are closed for this post.