2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.പി.എല്ലിന് കാണികളെ അനുവദിക്കുമെന്ന് ബി.സി.സി.ഐ

ദുബൈ: സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍
കാണികളെ അനുവദിക്കുമെന്ന് ബി.സി.സി.ഐ. കൊവിഡ് മൂലം ഇന്ത്യയില്‍ പാതിവഴിയില്‍ നിര്‍ത്തിയ ടൂര്‍ണമെന്റ്ാണ് യു.എ.ഇയില്‍ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്.

എത്ര പേര്‍ക്ക് കാണാനുള്ള അവസരം നല്‍കുമെന്നത് തീരുമാനമായിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതിക്ക്സാധ്യതയില്ല.

കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.