
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ഇന്നുണ്ടാകില്ല. വിദ്യാര്‍ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ക്യാമ്പസിലെ ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
സര്‍വകലാശാല ക്യാമ്പസിനകത്ത് യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയുടെ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ക്യാമ്പസിനകത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്നതെന്ന് സര്‍വകലാശാലാ അധികൃതര്‍ കുറ്റപ്പെടുത്തി.
Comments are closed for this post.