
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി ജാമിഅ മില്ലിയ്യ സര്‍വ്വകലാശാല. പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിട്ട വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കരുതല്‍ തടങ്കലില്‍.എസ്.എഫ്.ഐയുടെ മൂന്ന് നേതാക്കളെയും എന്‍.എസ്.യു.ഐയുടെ ഒരു നേതാവിനെയുമാണ് പൊലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പിന്നാലെ സര്‍വ്വകലാശാല പരിസരത്ത് പൊലിസ് ക്യാംപ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
#WATCH | Delhi Police detains protesters who were sloganeering outside Jamia Millia Islamia University. pic.twitter.com/bmDX4dp2Yl
— ANI (@ANI) January 25, 2023
ഒരു തരത്തിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് തന്നെയാണ് സര്‍വ്വകലാശാലയുടെ നിലപാട്.അനധികൃതമായി ആരെങ്കിലും കൂട്ടം കൂടുകയാണെങ്കില്‍ അവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതിനെതിരെ ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിദ്യാര്‍ഥി പ്രതിഷേധം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് സര്‍വകലാശാലയില്‍ വിലക്കി.ക്യാംപസ് ഗേറ്റുകള്‍ അടച്ചിട്ടുണ്ട്.
The University reiterates that no meeting of students or screening of any film will be allowed in the campus without permission. University is taking all measures to prevent people/orgs having vested interest to destroy peaceful academic atmosphere here: Jamia Millia Islamia pic.twitter.com/zWnkQwVSP1
— ANI (@ANI) January 25, 2023
Comments are closed for this post.