പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
‘ബി.ബി.സി ഡോക്യുമെന്ററി സത്യം മാത്രം’; അനില്‍ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശന്‍
TAGS
തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയിലുള്ളത് സത്യം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മനുഷ്യവേട്ടയെ കുറിച്ചാണ് അതിൽ പറയുന്നത്. അത് ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ വെല്ലുവിളിച്ചുകൊണ്ട് കൊണ്ട് അത് പ്രദർശിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം പാർട്ടി നയത്തിന് വിരുദ്ധമായ നിലപാടാണ് അനിൽ ആൻറണി സ്വീകരിച്ചത്. പാർട്ടിയിൽ നിന്ന് കൊണ്ട് അത് പറയാൻ പാടില്ല. വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് അവരവരുടെ വഴികൾ തേടാം. അദ്ദേഹത്തിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന്‍ കൂട്ടിചേര്‍ത്തു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.