കൊച്ചി: കുര്‍ബാന തര്‍ക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞേറ്റുമുട്ടി.
ജനാഭിമുഖ അള്‍ത്താരാഭിമുഖ കുര്‍ബാനകളെ അനുകൂലിക്കുന്നവര്‍ തള്ളിക്കയറിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സമവായ ചര്‍ചയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ പള്ളിയുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പാതിരാ കുര്‍ബാനയുണ്ടാകില്ല.
Comments are closed for this post.