ലോകമാകെ ഇ.വികളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ നിരവധി വാഹന നിര്‍മാതാക്കള്‍, വ്യത്യസ്ഥമായ മോഡലുകളില്‍ ധാരാളം ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്.ചെറിയ വിലയും, മികച്ച മൈലേജും,മെച്ചപ്പെട്ട ഫീച്ചേഴ്‌സും അവതരിപ്പിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മാത്രമെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. അത്രക്കും മത്സരാധിഷ്ടിതമായ വിപണിയിലേക്ക് പുത്തന്‍ ഇ.വി കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരു ചൈനീസ് കമ്പനി.ഇന്ത്യയില്‍ അടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയ എം.ജി കോമറ്റിന് ശേഷം ബൗജന്‍ യെപ് എന്ന ഇലക്ട്രിക്ക് കാറാണ് വിപണിയില്‍ അത്ഭുതം സൃഷ്ടിക്കാനായി പുറത്തിറങ്ങിയിരിക്കുന്നത്.
ചൈനയിലാണ് കാര്‍ ആദ്യമായി പുറത്തിറങ്ങിയിരിക്കുന്നത്. ADAS ഫീച്ചറടക്കം ഞ്ഞെട്ടിക്കുന്ന നിരവധി സവിശേഷതകള്‍ ഈ ഇലക്ട്രിക്ക് എസ്.യു.വിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വലിപ്പം കുറഞ്ഞ ഈ എസ്.യു റെട്രോ യെല്ലോ തീമിലാണ് നിര്‍മിച്ചിരിക്കുന്നത്.പിന്‍വശത്ത് ഓവല്‍ ഷെയ്പ്പിലുളള ടെയില്‍ ലാമ്പുകള്‍, കാര്‍ വാച്ച് എന്ന് വിളിക്കപ്പെടുന്ന ഓപ്ഷനല്‍ എല്‍.ഇ.ഡി സ്‌ക്രീന്‍, എ.സി കണ്‍ട്രോളുകള്‍ക്കായി സ്വിച്ചുകള്‍, 3 സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍ മുതലായ നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ട്. ഇതിന്റെ ഡിസ്‌പ്ലെ സ്‌ക്രീന്‍ പേഴ്‌സണലൈസ്ഡ് ചെയ്യാവുന്ന തരത്തിലുളളതാണ്.മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന് 68 bhp പവറും 140nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുളള എഞ്ചിനാണുളളത്. 28.1 kwh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 303 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.
dc ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ വാഹനം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 35 മിനിറ്റുകൊണ്ട് 30 മുതല്‍ 80 ശതമാനം വരെ ചാര്‍ജിങ് ഡി.സി ചാര്‍ജര്‍ സാധ്യമാക്കുന്നു. എന്നാല്‍ എ.സി ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ വാഹനം 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജിങ് ആകാന്‍ 8.5 മണിക്കൂര്‍ എടുക്കും.അതേസമയം വാഹനം ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നതിനെക്കുറിച്ച് സ്ഥിരീതരണമൊന്നും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും വാഹനം റീ ബാഡ്ജ് ചെയ്ത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കുമെന്ന് തന്നെയാണ് വിദഗ്ധരടക്കം വിലയിരുത്തുന്നത്.
Comments are closed for this post.