2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശരിയായ തീരുമാനം, പക്ഷെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടും; ട്രംപിന്റെ വിലക്കില്‍ ട്വിറ്റര്‍ സി.ഇ.ഒ

സാന്‍ഫ്രാന്‍സിസ്‌കോ: കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ അത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടുവെന്നും ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) ജാക്ക് ഡോര്‍സെ. ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയെന്ന അന്തിമ ലക്ഷ്യത്തിന്റെ പരാജയമാണ് വിലക്കെന്നു താന്‍ കരുതുന്നുവെന്നും ജാക്ക് ട്വീറ്ററില്‍ വ്യ്ക്തമാക്കി.

88 മില്യന്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍ സ്വതന്ത്രമായി സംസാരിക്കാനുള്ള ട്രംപിന്റെ അവകാശം അടിച്ചമര്‍ത്തുകയാണ് ട്വിറ്റര്‍ ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കുന്ന സാഹചര്യം ഒഴിവാക്കാനായി പലവിധ നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചിരുന്നുവെന്ന് ജാക്ക് അറിയിച്ചു.
ട്രംപിനെ വിലക്കിയതില്‍ ആഘോഷിക്കുകയോ അഭിമാനിക്കുകയോ ഇല്ലെന്ന് ജാക്ക് ട്വീറ്റ് ചെയ്തു. കൃത്യമായ മുന്നറിയിപ്പിനു ശേഷമാണ് നടപടി സ്വീകരിച്ചത്. സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതു ശരിയായിരുന്നോ? ജാക്ക് കുറിച്ചു. ട്വിറ്ററിനു പിന്നാലെ മറ്റു സാമൂഹിക മാധ്യമങ്ങളും ട്രംപിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.