2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാവങ്ങളെ ജപ്തി ചെയ്യുമ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടം 14.56 ലക്ഷം കോടി

പാവങ്ങളെ ജപ്തി ചെയ്യുമ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടം 14.56 ലക്ഷം കോടി

 

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ എഴുതിതള്ളിയ കിട്ടാക്കടം 14.56 ലക്ഷം കോടി. പാര്‍ലമെന്റില്‍ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പുസാമ്പത്തിക വര്‍ഷം 1.18 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതി തള്ളാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി മറുപടി നല്‍കി. വായ്പ എഴുതി തള്ളുന്നതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 0.84 ശതമാനം കുറവുണ്ടായെങ്കിലും വര്‍ഷാവസാനത്തോടെ ഇത് കൂടിയേക്കാനാണ് സാധ്യത.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകള്‍ 2.09 ലക്ഷം കോടി രൂപയാണ്(2,09,144 കോടി) കിട്ടാക്കടത്തിന്റെ പേരില്‍ എഴുതിതള്ളിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത് 10.57 ലക്ഷം കോടിയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് കിട്ടാക്കടം എഴുതിതള്ളിലിലുണ്ടായത്.

എഴുതി തള്ളിയ വായ്പകളില്‍ തിരിച്ചടവ് പകുതി ശതമാനം പോലും ആകാറില്ല. ഇതുകാരണം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ തോതിലും വലിയ വ്യത്യാസമുണ്ടാകുന്നുണ്ട്. ബാങ്കുകളുടെ ലാഭം, നടത്തിപ്പ് എന്നിവയിലെല്ലാം എഴുതി തള്ളിയ വായ്പയുടെ മൂല്യം പ്രതിഫലിക്കും. അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിലും(202324) വലിയ തോതില്‍ കിട്ടാക്കടം എഴുതി തള്ളാനാണ് ബാങ്കുകള്‍ക്കുമേലുള്ള സമ്മര്‍ദ്ദമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Banks Wrote off Rs 14.56 Lakh Crore Since 2014-15


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.