
ന്യൂഡല്‍ഹി: ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും മോശം കാലം യു.പി.എ ഭരണകാലത്തായിരുന്നുവെന്ന ആക്ഷേപവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. പൊതു മേഖലാ ബാങ്കുകളെ ‘മോശം ഘട്ട’ത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം മന്മോഹന് സിങ്- രഘുരാം രാജന് കൂട്ടിനാണെന്നും നിര്‍മല പറഞ്ഞു. ആ സമയത്ത് നമുക്കാര്‍ക്കും അതേപ്പറ്റി അറിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
ബാങ്കിങ്, ആര്.ബി.ഐ, മറ്റു സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് നിര്‍മല സീതാരാമന് മുന്‍ഗാമികളെ പഴിചാരി രംഗത്തെത്തിയിരിക്കുന്നത്.
നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കലലിലെ അപാകത എന്നിവ അടക്കം മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ചൊരിയുന്നവരാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും ആര്.ബി.ഐ ഗവര്‍ണറായിരുന്ന രഘുരാം രാജനും. നോട്ട് നിരോധനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഇരുവരും വിമര്‍ശനമുന്നയിച്ചിരുന്നു.