2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എ.ടി.എമ്മില്‍ എപ്പോഴും പണം വേണം, മൂന്നുമണിക്കൂറിനുള്ളില്‍ പണം നിറച്ചില്ലെങ്കില്‍ ഉപഭോക്താവിന് പിഴ നല്‍കണം

 

ന്യൂഡല്‍ഹി: എ.ടി.എമ്മില്‍നിന്ന് ആവശ്യപ്പെട്ട പണം ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് പിഴ നല്‍കണമെന്ന വ്യവസ്ഥ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഇതുസംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയതായി ഡി.എന്‍.എ പത്രം റിപ്പോര്‍ട്ട്് ചെയ്തു. എ.ടി.എം മൂന്നുമണിക്കൂറില്‍ കൂടുതല്‍ പണമില്ലാതെ കാലിയായി കിടക്കരുത്. കാലിയായാല്‍ ഉടന്‍ പണം നിറയ്ക്കണം. ബാങ്കിന് എ.ടി.എം സംവിധാനം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറിയ പട്ടണങ്ങളിലും എ.ടി.എമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനമെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ഇക്കാര്യം ബാങ്കിനെ അറിയിക്കാന്‍ എ.ടി.എം മെഷീനുകളില്‍ സെന്‍സര്‍ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. പണമില്ലെന്ന് സെന്‍സറുകള്‍ മുഖേന ബാങ്ക് ആസ്ഥാനത്ത് സന്ദേശം ലഭിച്ചാലും അലസത കാരണം എ.ടി.എം കൗണ്ടറില്‍ വേഗം പണം നിറയ്ക്കാറില്ല. ഇക്കാരണത്താല്‍ അത്യാവശ്യ കാരണങ്ങള്‍ക്കായി എ.ടി.എമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് പണം ലഭിക്കാതെയും വരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ബാങ്കിന്റെ ശാഖയിലെത്തുകയോ അല്ലെങ്കില്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മിനെ ആശ്രയിക്കുകയോ ആണ് ഉപഭോക്താക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍, ഈ സേവനത്തിന് നേരിയ പണം ഈടാക്കുകയും ചെയ്യുന്നത് ഫലത്തില്‍ ഉപഭോക്താവിന് നഷ്ടം ഉണ്ടാക്കുന്നുണ്ട്. രാജ്യത്ത് 2.2 ലക്ഷം എ.ടി.എം കൗണ്ടറുകളാണുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.