2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നെറ്റ് വര്‍ക്ക് തകരാര്‍; എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്. എ.ടി.എം, യു.പിഐ സേവനങ്ങളാണ് തടസം നേരിട്ടത്. ശാഖകളിലെ ഓണ്‍ലൈന്‍ സേവനങ്ങളെയും ബാധിച്ചു.

രണ്ട് മണിക്കൂറോളമാണ് ഇടപാടുകള്‍ മുടങ്ങിയത്. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.