2023 മാർച്ച് 24-ന് മുൻപ് കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ബാങ്ക് ഓഫ് ബറോഡയുടെ കർശന നിർദേശം. നിർദേശം അവഗണിച്ച് കെവൈസി അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. നടപടി സംബന്ധിച്ചുള്ള അറിയിപ്പ് എസ്എംഎസ് വഴി ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി കഴിഞ്ഞു. ഉപഭോക്താക്കൾ അടുത്തുള്ള ബാങ്കിന്റെ ശാഖ സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി വേണം അപ്‌ഡേറ്റ് ചെയ്യാൻ.
25 മുതൽ കെവൈസി പ്രോസസ്സ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാൽ, ഇതുവരെ കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എത്രയും വേഗം നടപടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു.
ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി വീണ്ടും കെവൈസി നൽകേണ്ടി വരില്ല.
Comments are closed for this post.