പണം പിന്‍വലിക്കല്‍ മുതല്‍ ഡ്രാഫ്റ്റുകള്‍ എടുക്കുന്നത് വരെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ബാങ്കില്‍ നേരിട്ട് തന്നെ പോകേണ്ടി വരാറുണ്ട്. അതുകൊണ്ട് തന്നെ ഓരോ മാസത്തയും ബാങ്ക് അവധികള്‍ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.
ഇതിനിടെ 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് മാറ്റി പകരം നോട്ടുകള്‍ കൈപ്പറ്റാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ഈ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനായും ബാങ്കുകളെ ആശ്രയിക്കേണ്ടിവരും.
ഉപഭോക്താക്കളുടെ സൗകര്യത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന ഉത്സവങ്ങളുടെയും സുപ്രധാന വിശേഷ ദിവസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അവധി ദിനങ്ങള്‍ നിര്‍ണയിക്കുന്നത്.ഇത്തരത്തില്‍ ജൂണ്‍ മാസത്തെ അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ജൂണ്‍ 4, 2023: ഞായറാഴ്ച, ബാങ്ക് അവധി.
ജൂണ്‍ 10, 2023: രണ്ടാം ശനിയാഴ്ച, ബാങ്ക് അവധി
ജൂണ്‍ 11, 2023: ഞായറാഴ്ച, ബാങ്ക് അവധി.
ജൂണ്‍ 15, 2023: രാജസംക്രാന്തി, മിസോറാമിലും ഒഡീഷയിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂണ്‍ 18, 2023: ഞായറാഴ്ച, ബാങ്ക് അവധി
ജൂണ്‍ 20, 2023: രഥയാത്ര, ഒഡീഷയില്‍ ബാങ്ക് അവധി.
ജൂണ്‍ 24, 2023: നാലാം ശനിയാഴ്ച, ബാങ്ക് അവധി
ജൂണ്‍ 25, 2023: ഞായറാഴ്ച, ബാങ്ക് അവധി
ജൂണ്‍ 26, 2023: ഖര്‍ച്ചി പൂജ, ത്രിപുരയില്‍ ബാങ്ക് അവധി
ജൂണ്‍ 28, 2023: ഈദുല്‍ അസ്ഹ, കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി
ജൂണ്‍ 29, 2023: ഈദുല്‍ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂണ്‍ 30, 2023: റീമ ഈദ് ഉല്‍ അസ്ഹ, മിസോറാമിലും ഒഡീഷയിലും ബാങ്ക് അവധി
bank-holiday-for-12-days-in-june-2023
Comments are closed for this post.