news
ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബി.ജെ.പി എം.എല്‍.എ മാഡല്‍ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റില്‍. അഴിമതിക്കേസില്‍ ആണ് വിരൂപക്ഷപ്പയെ പൊലിസ് അറസ്റ്റ് ചെയ്തത്. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.
കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ. മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസില്‍ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.
Comments are closed for this post.